Section

malabari-logo-mobile

പെട്രാള്‍ബങ്ക് സംഘര്‍ഷം: സിപിഎം നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്തെന്ന് പരാതി

HIGHLIGHTS : പരപ്പനങ്ങാടി :കഴിഞ്ഞ ദിവസം പരപ്പനങ്ങാടി അഞ്ചപ്പുരയിലെ പെട്രോള്‍ പമ്പില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷ...

parappananagdi 2 copyപരപ്പനങ്ങാടി :കഴിഞ്ഞ ദിവസം പരപ്പനങ്ങാടി അഞ്ചപ്പുരയിലെ പെട്രോള്‍ പമ്പില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമത്തിനെത്തിയിരുന്ന സിപിഎം നേതാക്കള്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കള്ളക്കേസെടുത്തതായി പരാതി. പോലീസ് ആവിശ്യപ്പെട്ടതനുസരിച്ച് സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സ്ഥലത്തെത്തിയ സിപിഐഎം ഏരിയകമ്മറ്റിയംഗം തുടിശ്ശേരി കാര്‍ത്തികേയനടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തുവെന്നാണ് ആരോപണം. മത്സ്യത്തൊഴിലാളി യൂണിയന്‍ തിരൂരങ്ങാടി ഏരിയ സെക്രട്ടറി കെപിഎം കോയ, സിപിഎം പ്രവര്‍ത്തകനായ ബാപ്പു എന്ന ഹമീദ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരി്ക്കുന്നത്. ഇതേ തുടര്‍ന്ന് സിപിഎം ഈ കേസ് പുനരന്വേഷിക്കണമെന്നാവിശ്യപ്പെട്ട് താനൂര്‍ സിഐക്ക് പരാതി നല്‍കി.

പരപ്പനങ്ങാടി പോലീസിന്റെ ഉത്തരവു പ്രകാരം കുപ്പികളിലും കന്നാസുകളിലും പെട്രോള്‍ നല്‍കുന്നത് പമ്പുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് മത്സ്യബന്ധനവള്ളങ്ങളില്‍ എണ്ണ ലഭിക്കാതെ വന്ന നൂറ് കണക്കിന് മത്സ്യതൊഴിലാളികള്‍ പ്രതിഷേധവുമായി പരപ്പനങ്ങാടിയിലെ പെട്രോള്‍ പമ്പും റോഡും ഉപരോധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇതു വഴിവന്ന സ്ഥലം എംഎല്‍എയും മന്ത്രിയുമായ പികെ അബ്ദുറബ്ബിന്റെയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെയും വാഹനങ്ങള്‍ പോലും ഇവര്‍ തടഞ്ഞിരുന്നു.

sameeksha-malabarinews

ഇതേ തുടര്‍ന്ന് പരപ്പനങ്ങാടി സ്റ്റേഷനിലെ ചാര്‍ജ്ജുണ്ടായിരുന്ന അഡീഷണല്‍ എസ്‌ഐ രാജീവന്‍ തുടിശ്ശേരി കാര്‍ത്തികേയനെ വിളിച്ച് പ്രശനപരിഹാരത്തിന് ഇടപെടണമെന്നാവിശ്യപ്പെടുകയായിരുന്നത്രെ. ഇതേ തുടര്‍ന്ന് കാര്‍ത്തികേയനും ആലുങ്ങല്‍ ദേവദാസും സംഭവസ്ഥലത്തെത്തുകയാരുന്നത്രെ. ഈ സമയത്ത് അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും പഞ്ചായത്തംഗങ്ങളടക്കമുള്ള പ്രാദേശികനേതാക്കളടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് ഇവരുടെയും താനൂര്‍ എസ്‌ഐ സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പെട്രോള്‍ കന്നാസുകളില്‍ അടിച്ചുകൊടുക്കാന്‍ തീരുമാനിക്കുകയും പോലീസ് മുന്‍കൈയെടുത്ത് പെട്രോള്‍ അടിച്ചുകൊടുക്കുകയുമായിരുന്നു. താനൂര്‍ എസ്‌ഐ അടക്കമുള്ളവര്‍ ഇവരുടെ അവസരോചിതമായ ഇടപെടലിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന്് കാരണമായ പെട്രോള്‍ നല്‍കരുതെന്ന് ഉത്തരവിട്ട എസ്‌ഐ അനില്‍ സി മേപ്പള്ളി പ്രശനപരിഹാരത്തിന് പോലീസ് വിളിച്ചുവരുത്തി വിഷയത്തിലിടപെടുത്തിയ പൊതുപ്രവര്‍ത്തകരെ കള്ളക്കെസില്‍ കുടുക്കിയിരിക്കുകയാണെന്ന് സിപിഎം ലോക്കല്‍കമ്മറ്റി സെക്രട്ടറി എംപി സുരേഷ് ബാബു പറഞ്ഞു. മലപ്പുറം പോലീസ് ജില്ല ചീഫിനും ഈ വിഷയത്തില്‍ പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!