വര്‍ണാഭമായ ചടങ്ങില്‍ ഡോ എംകെ മുനീര്‍ ഐഎസ്ഒ പ്രഖ്യാപനം നടത്തി.
പരപ്പനങ്ങാടി :സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിച്ച് ജനസൗഹൃദ പഞ്ചായത്തായി മാറിയ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം. സംസ്ഥാനത്തെ ഐഎസ്ഒ അംഗീകാരം നടേിയ ഒമ്പാതാമത്തെ ഗ്രാമപഞ്ചായത്തായി പരപ്പനങ്ങാടിയെ പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എംകെ മുനീര്‍ പ്രഖ്യാപിച്ചു. പരപ്പനങ്ങാടിയില്‍ വച്ച നടന്ന പൊതുചടങ്ങിലാണ് ഐഎസ്ഒ 9001-2008 അംഗീകരം പ്രഖ്യാപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു അധ്യക്ഷം വഹിച്ച ചടങ്ങില്‍ ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിര്‍വഹിച്ചു.
ഐഎസ്ഒ അംഗീകാരം നേടിയ പഞ്ചായത്തിന് സര്‍ക്കാര്‍ സഹാങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മുനീര്‍ ഉറപ്പു നല്‍കി.
ചടങ്ങില്‍ ജീല്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പികെ കുഞ്ഞു. മത്സ്യതൊഴിലാളി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, ജില്ലാപഞ്ചായത്തംഗം എകെ അബ്ദുറഹമാന്‍, ജമീല ടീച്ചര്‍, മുഹമ്മദ് ജമാല്‍, സി അബ്ദുറഹമാന്‍കുട്ടി എ്ന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സക്രട്ടറി പി.സി സാമുവല്‍ റിപ്പോര്‍ട്ട അവതരിപ്പിച്ചു.




