മനുഷ്യക്കടത്താണെന്ന് ആരു പറഞ്ഞാലും അംഗീകരിക്കില്ല: മുസ്ലീം ലീഗ്

muslim leagueകോഴിക്കോട് : മതിയായ രേഖകളില്ലാതെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന വിഷയത്തില്‍ ആഭന്തരവകുപ്പി്‌ന്റെ നിഗമനങ്ങളെ തള്ളി മുസ്ലീം ലീഗ് പ്രവര്‍ത്തകസമിതി യോഗം.കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന് ആരു പറഞ്ഞാലും അംഗീകരിക്കില്ലെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചു.

പോലീസ് എഫ്‌ഐആറില്‍ തെറ്റായ വിവരങ്ങള്‍ എഴുതി പിടിപ്പിച്ചൈന്നും ഡിഐജി ശ്രീജിത്ത് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ലീഗ് ആരോപിച്ചു.
പ്രവര്‍ത്തകസമിതിയോഗത്തില്‍ യൂത്ത് ലീഗ് നേതൃത്വം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്

പുതിയ പ്ലസ്ുട സ്‌കൂളുകള്‍ അനുവദിക്കാതിരുന്ന വിഷയത്തിലും സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്‌

Share news
error: Content is protected !!
Scroll to Top