Section

malabari-logo-mobile

തര്‍ക്കം കോടതി മുറ്റത്തെ ടൈലുകള്‍ പൊളിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി: കോടതി വളപ്പില്‍ ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരം സ്ഥാപിച്ച മണ്ഡപത്തിന് ചുറ്റും തറയില്‍ വിരിച്ചുകൊണ്ടിരുന്ന ടൈലുകള്‍ പണി തീരുന്നതിന് മുമ...

parappananagdi,courtപരപ്പനങ്ങാടി: കോടതി വളപ്പില്‍ ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരം സ്ഥാപിച്ച മണ്ഡപത്തിന് ചുറ്റും തറയില്‍ വിരിച്ചുകൊണ്ടിരുന്ന ടൈലുകള്‍ പണി തീരുന്നതിന് മുമ്പേതന്നെ കോടതി അധികൃതര്‍ പൊളിച്ചുമാറ്റി.

parappanangadi courtശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കുറച്ചു ദിവസങ്ങളായി കോടതിവളപ്പ് ശുചീകരിക്കുകയും മോഡിപിടിപ്പിക്കല്‍ നടത്തിവരികയുമായിരുന്നു. സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ കോടതിയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മണ്ഡപം നില്‍കുന്ന ഭാഗം പൊതുമരാമത്ത് വിഭാഗം ടൈലുകളൊട്ടിച്ച് മോഡിപിടിപ്പിക്കുന്ന പ്രവര്‍ത്തി നടത്തിയത്. എന്നാല്‍ ഇതെ കോമ്പൗണ്ടിലെ മുന്‍സിഫ് കോടതിയുടെ മുന്‍വശത്ത് സ്ഥിതിചെയ്യുന്ന പതാകാമണ്ഡപം മോഡിപിടിപ്പിക്കുന്നതിന്റെ അനുമതിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ടൈലുകള്‍ പൊളിക്കാന്‍ കാരണമായതെന്നാണ് സൂചന.

sameeksha-malabarinews

വിരിച്ചുകൊണ്ടിരുന്ന ടൈല്‍ പൊളിച്ച നടപടി ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുഖജനാവിന് വരുത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!