Section

malabari-logo-mobile

മലപ്പുറത്തും മന്ത്രവാദം ജീവനെടുത്തു; നടപടിയെടുക്കാതെ പോലീസ്

HIGHLIGHTS : നവോത്ഥാന പാരമ്പര്യങ്ങളില്‍ ഊറ്റം കൊണ്ടിരുന്ന കേരളം ഇന്ന് അന്ധവിശ്വാസങ്ങളുടെയും ആള്‍ദൈവങ്ങളുടെയും സ്വന്തം നാടാണ്. മന്ത്രവാദത്തിന്റെ ആത്മീയചൂഷണത്തിന്...

deathനവോത്ഥാന പാരമ്പര്യങ്ങളില്‍ ഊറ്റം കൊണ്ടിരുന്ന കേരളം ഇന്ന് അന്ധവിശ്വാസങ്ങളുടെയും ആള്‍ദൈവങ്ങളുടെയും സ്വന്തം നാടാണ്. മന്ത്രവാദത്തിന്റെ ആത്മീയചൂഷണത്തിന്റെയും മറവില്‍ മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുമ്പോഴും നിസ്സംഗരായി നോക്കിനില്‍ക്കാന്‍ മലയാളിക്ക് യാതൊരു മടിയുമില്ല. നടപടിയെടുക്കേണ്ട ഭരണകൂടമാകട്ടെ ആത്മീയ കച്ചവടക്കാരുടെ പ്രിയശിഷ്യരും

ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഒടുവിലത്തെ ഇരയാണ് ഇന്നലെ എടപ്പാളില്‍ മരിച്ച പൊന്നാനി മാറാഞ്ചേരി മുക്കിലപീടിക സ്വദേശിനി ഫര്‍സാന. മരിക്കുമ്പോള്‍ ആറുമാസം ഗര്‍ഭിണിയായിരുന്നു. യുവതി ഗര്‍ഭിണിയാകുന്നതു വരെ പ്രത്യേക അസുഖങ്ങളൊന്നും യുവതിക്കുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അപസ്മാരത്തിന് ആശുപത്രിയില്‍ ചികത്സിച്ചിരുന്ന യുവതിയെ അവിടെ നിന്ന് ‘ജിന്ന്’ ബാധിക്കാത്ത മറ്റൊരു വീട്ടിലെത്തിച്ച് കുണ്ടോട്ടിയില്‍ നിന്നെത്തിയ ഒരു സിദ്ധന്‍ ചികിത്സിക്കുകയായിരുന്നത്രെ. ഈ ചിക്തസ ഫര്‍സാനയുടെ ജീവന്‍ നഷ്ടപ്പെടുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു

sameeksha-malabarinews

മലപ്പുറത്തെ തീരദേശ ഗ്രാമങ്ങളില്‍ ഇത്തിരത്തിലുള്ള നിരവധി തട്ടിപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എടപ്പാളില്‍ തന്നെ മാസങ്ങള്‍ക്കു മുന്‍പ് എട്ടാംക്ലാസുകാരിയുടെ വയറ്റിലെ മുഴ മാറ്റാന്‍ ചിക്ത്‌സ നടത്തിയ സിദ്ധന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയിരുന്നു.പാവപ്പെട്ട പെണ്‍കുട്ടികളെ ഇത്തരം കെണികളില്‍ പെടുത്തുന്നത് അവരുടെ രക്ഷിതാക്കള്‍ തന്നെയാണ്. ഈ സംഭത്തില്‍ പ്രതിയായ സിദ്ധനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇത്തരം സിദ്ധന്‍മാര്‍ക്കോ സ്വാമിമാര്‍ക്കോ എതിരെ നാട്ടിലെ പ്രതികരണശേഷിയുള്ള ആരെങ്കിലും ഇടപെട്ടാല്‍ വര്‍ഗീയത ഇളക്കിവിട്ട് സ്വയം സരക്ഷണം തീര്‍ക്കുകയാണ് പതിവ്.

ഇത്തരം തട്ടിപ്പുകാര്‍ക്ക് ചികിത്സ നടത്താന്‍ ഏറെ സഹായിക്കുന്ന മറ്റൊരു വിഭാഗം മെഡിക്കല്‍ റപ്രസെന്റീറ്റീവ്മാരാണ്. ഇന്ന് പല ബീവിമാരുടെയും വീട്ടുപടിക്കില്‍ ഡോക്ടര്‍മാരുടെ മുറിക്ക് മുന്നിലുള്ളതിനേക്കാള്‍ മെഡിക്കല്‍ റെപ്പുമാരെ കാണാന്‍ സാധിക്കും. പല സിദ്ധന്‍മാരും മന്ത്രിച്ചുതി നല്‍കുന്ന കുരുമുളകിനും കോഴിമുട്ടക്കും വെള്ളത്തിനുമൊപ്പം ഇത്തരം മരുന്നുകളും നല്‍കിവരുന്നുണ്ട്.
മുന്‍പ് ചില പ്രത്യേക പള്ളികളിലേക്കോ അമ്പലങ്ങളിലേക്കോ നേര്‍ച്ച നേരുന്നതിലൊതിങ്ങിയിുരുന്ന ചികിത്സാരീതികള്‍ മാറി സൂപ്പര്‍ സെപ്ഷ്്യാലിറ്റി ഹോസ്പിറ്റലുകളില്‍ നിന്ന് രക്ഷയില്ലയെന്നു പറഞ്ഞു പുറത്തേക്ക്് അയക്കുന്ന രോഗികളെ ചികത്സിക്കാന്‍ വരെ ഇവര്‍ തയ്യാറാകുന്നു

എന്നാല്‍ മനുഷ്യജീവനെടുക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് ഈ ആത്മീയതട്ടിപ്പുകാരുട ഉന്നതബന്ധങ്ങളാണെന്ന് ആക്ഷേപമുണ്ട് പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകള്‍ പോലും ലോക്കല്‍ ആള്‍ദൈവങ്ങളെ പരിഹസിച്ചു കടന്നുപോകുകയല്ലാതെ രാഷ്ട്രീയ മതരംഗത്തെ അതികായരായ ആത്മീയതട്ടിപ്പുകരെ കുറിച്ച് വാതുറക്കാന്‍ തയ്യാറാകുന്നില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!