വെഞ്ഞാറുമൂട് ശശി സിപിഐ വിടുന്നു
തിരു: തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു തോല്‍വി അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തെലുകള്‍ സിപിഐയില്‍ നേതാക്കള്‍ക്കെതിരെ കടുത്ത അച്ചടക്കി കാരണമാകുന്നു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി ദിവാകരനെ സംസ്ഥാന എക്‌സി്ക്യുട്ടീവ് സ്ഥാനത്തുനിന്ന് സംസ്ഥാനകൗണ്‍സിലിലേക്ക് തരം താഴ്ത്തി.പി രാമചന്ദ്രന്‍നായരെ സംസ്ഥാനകൗണ്‍സലില്‍ നിന്ന ജില്ലാകൗണ്‍സലിലേക്ക് തരം താഴ്ത്തി. തിരുവനന്തപുരം ജില്ലാസക്രട്ടറിയായിരുന്നു വെഞ്ഞാറമൂട് ശശിയെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. സംസ്ഥാന എക്‌സിക്യുട്ടീവ് എടുത്ത അച്ചടക്ക് നടപടി കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന പ്രചരണം തെറ്റാണെന്ന് സംസ്ഥാനസക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ബെനറ്റില്‍ നിന്ന ഒരു കോടി 87 ലക്ഷം രൂപ വാങ്ങിയെന്നും അത് കൃത്യമായി ചിലവിട്ടതിന് തന്റെ പക്കല്‍ തെളുവുണ്ടെന്നു വെഞ്ഞാറമൂട് ശശി
മാധ്യമങ്ങളോട് പറഞ്ഞു താന്‍ സിപിഐ വിടുകയാണെന്നും ശശി വ്യക്തമാക്കി. പാര്‍ട്ടിയിലെ വിഭാഗീയതയാണ് നടപടിക്ക് കാരണമെന്നാണ് ശശി മാധ്യമങ്ങളോട് പറഞ്ഞത്. ബെനറ്റിന് സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സക്രട്ടിറിയേറ്റിനാണെന്നും ജില്ലക്കമ്മറ്റിക്കെല്ലെന്നും ശശി വ്യക്തമാക്കി




