HIGHLIGHTS : പരപ്പനങ്ങാടി :പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മഴക്കാലരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണ വാരം മെയ് 19 ന് ആരംഭിച്ചു. ഗ...
പരപ്പനങ്ങാടി :പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മഴക്കാലരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണ വാരം മെയ് 19 ന് ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റേയും വ്യാപാരി വ്യവസായികളുടേയും നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും ശുചീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
ശുചീകരണവാരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍, സെക്രട്ടറി. പി സി സാമുവല്‍, മെമ്പര്‍ ഗോപാലകൃഷ്ണന് മാസ്റ്റര്‍ വ്യാപാരി വ്യവസായി പ്രതിനിധികളായ അഷറഫ് ഷിഫ, മുജീബ് റഹ്മാന് എന്നിവര്‍ സംസാരിച്ചു.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)