മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് തുടക്കമായി.

succhee (1)പരപ്പനങ്ങാടി :പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മഴക്കാലരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണ വാരം മെയ് 19 ന് ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റേയും വ്യാപാരി വ്യവസായികളുടേയും നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും ശുചീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

ശുചീകരണവാരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍, സെക്രട്ടറി. പി സി സാമുവല്‍, മെമ്പര്‍ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ വ്യാപാരി വ്യവസായി പ്രതിനിധികളായ അഷറഫ് ഷിഫ, മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top