കളിയാട്ടം കാപ്പൊലിച്ചു

kaliyattam 1 copyതിരൂരങ്ങാടി: ചരിത്ര പ്രസിദ്ധമായ മൂന്നിയൂര്‍ കോഴികളിയാട്ട മഹോല്‍സവത്തിന് കാപ്പൊലിച്ചു. പാരമ്പര്യ ചടങ്ങു പ്രകാരം എടവമാസത്തിലെ ആദ്യ തിങ്കളാഴ്ച കളിയാട്ടകാവിന്റെ മൂലസ്ഥാനമായ ചാത്തംക്ലാരിയിലായിരുന്നു ചടങ്ങ്.
വൈകീട്ട് ചാത്തംക്ലാരിയില്‍ അവകാശികളുടെയും സ്ഥാനികളുടെയും, ഭക്തരുടെയും സാന്നിദ്ധ്യത്തിലാണ് കാപ്പൊലിക്കല്‍ നടന്നത്. നാക്കിലയില്‍ പണവും പറ നിറച്ചതും നിലവിളക്കുമായി വേലന്‍മാരുടെ പ്രതിനിധിയായ ഉണ്ണിവൈദ്യര്‍ കോമരംകെട്ടി കളിയാട്ടത്തിന് അനുമതി തേടുകയും അവകാശിയായ വിളിവെള്ളി തറവാട്ടിലെ മൂത്ത കാരണവര്‍ രാവുണ്ണികുട്ടി നായര്‍ അനുവാദം നല്‍കുകയും ചെയ്തതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

ഇനി പൊയ്ക്കുതിര സംഘങ്ങള്‍ കളിയാട്ടമറിയിച്ച് ദേശം ചുറ്റും. കാപ്പൊലിക്കലിന് ശേഷമുള്ള രണ്ടാമത്തെ വെള്ളിയാഴ്ചയായ 30 നാണ് കോഴികളിയാട്ടം.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇത്തവണ കളിയാട്ട നടത്തിപ്പിന് വിളിവെള്ളി രാവുണ്ണികുട്ടിനായര്‍, രാമചന്ദ്രന്‍നായര്‍, പുതിയ വീട്ടില്‍ ബാലകൃഷ്ണനായര്‍,അത്തേകാട്ടില്‍ നാരയണന്‍ നായര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Share news
error: Content is protected !!
Scroll to Top