പരപ്പനങ്ങാടിയില്‍ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു.

പരപ്പനങ്ങാടി : പാളം മുറിച്ചു കടക്കുന്നതിനിടെ അന്യസംസ്ഥാന തൊഴലാളിയെന്ന് കരുതുന്നയാളെ ട്രെയിന്‍ തട്ടി തെറിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ അടച്ചൂ പൂട്ടി റെയില്‍വേ ഗേറ്റിനടുത്തെ പാളത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു. ട്രോമോ കെയര്‍ പ്രവനര്‍ത്തകരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയാണ്. അതെസമയം മരണപ്പെട്ടയാളെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top