Section

malabari-logo-mobile

സമാന്തരമായി മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം; നിരവധി പേര്‍ പിടിയില്‍

HIGHLIGHTS : Parallel Three-Number Lottery Gambling; Many people are under arrest

താനൂര്‍ : താനാളൂര്‍, നന്നമ്പ്ര, ഒഴുര്‍ , തെയ്യാല, പരിയാപുരം എന്നിവിടങ്ങളില്‍ കേരള സര്‍ക്കാര്‍ ലോട്ടറിക്ക് സാമാന്തരമായി മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ട നടത്തിപ്പുകാരായ നിരവധി പേര്‍ പിടിയില്‍. താനൂര്‍ പോലീസാണ് പിടികൂടിയത്.

കണ്ണന്‍തളി മാനു , ഒഴുര്‍ പ്രതീപ് കുമാര്‍ പൂനൂലത് ഹൌസ് , പരിയാപുരം വിശ്വജിത് കൊമ്പത് ഹൌസ്, , പനങ്ങാട്ടൂര്‍ വിനോദ് അംഗത്തില്‍ ഹൌസ്  , വെള്ളിയാമ്പുറം ബൗലു കാരയില്‍ ഹൌസ് , തെയ്യല സന്തോഷ് കണം കാവില്‍  , വെള്ളിയാമ്പുറം ഷിജോയ് പിറ്റക്കൊട് ഹൌസ് , തെയാല അനീഷ് കുമാര്‍ മണ്ടക്കേണ്ടി ഹൌസ് , തൃയ്യാലിങ്ങല്‍ ദിലീപ് കളത്തിങ്കള്‍ ഹൌസ് , മുക്കോല മണി കാട്ടുങ്ങല്‍ ഹൌസ് , മുക്കോല സത്യന്‍ കാട്ടുങ്ങല്‍ ഹൌസ് , തിരൂരങ്ങാടി ജയന്‍ നാടുകട്ടില്‍ ഹൌസ് , താനാളൂര്‍ അബൂബക്കര്‍ തൊട്ടുങ്ങല്‍ ഹൌസ് , കാരാട് സുനില്‍ കുമാര്‍ കാഞ്ഞിരതീല്‍ ഹൌസ് , പുത്തന്‍തെരു ജില്‍ഷാദ് ഒലിയില്‍ ഹൌസ് , താനാളൂര്‍ നന്ദന്‍ , ബിനേഷ്, റഫീഖ്, താനാളൂര്‍ ഷറഫുദ്ധീന്‍ വെള്ളം കൊട്ട് ഹൌസ്  എന്നിവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

sameeksha-malabarinews

ചൂതാട്ടം നടത്താനുപയോഗിക്കുന്ന 25മൊബൈല്‍ ഫോണുകളും ഒരു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസ് ന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി വൈ എസ് പി ബെന്നി വി. വി. സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണ ലാല്‍ ആര്‍ ഡി , സബ് ഇന്‍സ്പെക്ടര്‍ ഷൈലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തി ലോട്ടറി ചൂതാട്ടം നടത്തുന്നവരെ പിടികൂടിയത്.

ഏജന്റ് മാരെ കൂലിക്ക് നിര്‍ത്തി ലോട്ടറി ചൂതാട്ടം നടത്തി വന്‍ ലാഭം ഉണ്ടാക്കി സര്‍ക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം ആണു പ്രതികള്‍ നടത്തിവരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!