കോഴിക്കോട്: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ യുവ അധ്യാപകന്‍ ഉറക്കത്തില്‍ മരണപ്പെട്ടു. പരപ്പനങ്ങാടി പന്താരങ്ങാടി എ.എം.എല്‍.പി സ്‌കൂള്‍ അറബി അധ്യാപകന്‍ ഹാരിസ് (38) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ഹോസ്പിറ്റലിനു സമീപമാണ് വീട്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയതായിരുന്നു. രാവിലെ ഉണരുന്ന സമയമായിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ വിളിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. സൈലന്റ് അറ്റാക്കാണ് മരണ കാരണം.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നേതാവാണ്. ഇന്നലെ നടന്ന പരപ്പനങ്ങാടി ഉപ ജില്ലാ കെ.എ.ടി.എഫ് സമ്മേളനത്തില്‍ ഹാരിസിനെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.
എട്ട് വര്‍ഷമായി പന്താരങ്ങാടി സ്‌കൂളില്‍ അധ്യാപകനായ ഹാരിസ്, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പടെ സജീവമായി ഇടപെട്ടിരുന്നയാളാണ്. ശനിയാഴ്ച സ്‌കൂളില്‍ നടന്ന വിദ്യാര്‍ത്ഥി ക്യാമ്പിന് നേതൃത്വം നല്‍കിയവരില്‍ ഇദ്ദേഹവുമുണ്ടായിരുന്നു.
ഭാര്യ : ജുമാന പരപ്പനങ്ങാടി. മക്കള്‍. ഫിദ മര്‍വ, ഫഹ്‌വ, ഫാദി അബ്ദുറഹ്‌മാന്‍, ഫലാഹ്.



