Section

malabari-logo-mobile

വെജിറ്റേറിയന്‍ കപ്പ ബിരിയാണി

HIGHLIGHTS : Vegetarian Kappa Biryani

ചേരുവകള്‍:-

കപ്പ വേവിച്ചത് -500 ഗ്രാം
സോയ ചങ്ക്സ് -100 ഗ്രാം
തേങ്ങാക്കൊത്ത് -1/4 കപ്പ്
ചെറിയ ഉള്ളി -1/2 കപ്പ്
വലിയ ഉള്ളി – 1/2 കപ്പ്
പച്ചമുളക് -3 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
മുളകുപൊടി -1.5 ടീസ്പൂണ്‍
മല്ലിപ്പൊടി – 1.5 ടീസ്പൂണ്‍
ഗരം മസാല പൊടി – 3/4 ടീസ്പൂണ്‍
കുരുമുളകുപൊടി -1.5 ടീസ്പൂണ്‍
പെരുംജീരകപൊടി -3/4 ടീസ്പൂണ്‍
ചതച്ച മുളക് -1 /4 ടീസ്പൂണ്‍
വെളിച്ചെണ്ണ -4 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – പാകത്തിന്
മല്ലിയില – പാകത്തിന്

sameeksha-malabarinews

ഉണ്ടാക്കുന്ന വിധം:-

കപ്പ ഉപ്പും മഞ്ഞള്‍പൊടിയും ഇട്ടു വേവിച്ചെടുക്കുക. സോയ ചങ്ക്‌സും ഉപ്പും മഞ്ഞള്‍ പൊടിയും ഇട്ടു വേവിച്ചു പിഴിഞ്ഞെടുക്കുക.

സോയ മസാലയ്ക്കായി, ഒരു കുക്കറില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ചു ഇഞ്ച് വെളുത്തുള്ളി പേസ്റ്റ് ഇട്ടു ചൂടാക്കുക. അതിലേക്കു ചെറിയ ഉള്ളി അരിഞ്ഞതും മുളകും ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റി വരുമ്പോള്‍ കുറച്ചു മഞ്ഞള്‍ പൊടിയും 1 ടീസ്പൂണ്‍ മുളക് പൊടിയും 1 ടീസ്പൂണ്‍ മല്ലിപൊടിയും 1/2 ടീസ്പൂണ്‍ കുരുമുളക് പൊടിയും,1/2 ടീസ്പൂണ്‍ ഗരം മസാലയും ചേര്‍ത്ത് കൊടുക്കുക.

അതിലേക്കു വേവിച്ചു വച്ച സോയ ചങ്ക്‌സും കുറച്ചു മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി കൊടുക്കുക.1/2കപ്പ് വെള്ളം കൂടി ചേര്‍ത്ത് കുക്കറില്‍ 3 വിസില്‍ വരുന്ന വരെ വേവിക്കുക.

ഇനി ബിരിയാണി ഉണ്ടാകാനായി, ഒരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ചു തേങ്ങാക്കൊത്ത് ഇട്ടു ഒന്ന് ചൂടാക്കുക. വറുക്കേണ്ട ആവശ്യമില്ല. അതിലേക്കു ഉള്ളിയും ഒരു പച്ചമുളകും ചേര്‍ത്ത്
ക്കേണ്ട ആവശ്യമില്ല. അതിലേക്ക യ ഉള്ളിയും ഒരു പച്ചമുളകും ചേര്‍ ചുവക്കുന്ന വരെ വഴറ്റുക. വഴറ്റി വരുമ്പോള്‍ ലേശം മഞ്ഞള്‍ പൊടിയും 1/2 ടീസ്പൂണ്‍ മുളക് പൊടിയും 1/2 ടീസ്പൂണ്‍ മല്ലിപൊടിയും 1/4ടീസ്പൂണ്‍ ഗരം മസാലയും 1/4 ടീസ്പൂണ്‍ പെരും ജീരകം പൊടിച്ചതും ചേര്‍ത്ത് ഇളക്കുക. അതിലേക്കു വേവിച്ചു വച്ച സോയ മസാല കൂടി ചേര്‍ത്ത് ഇളക്കുക. കുറച്ചു വെള്ളം കൂടി ചേര്‍ത്ത് രണ്ടു മിനിറ്റ് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ വേവിച്ച കപ്പ കൂടി ചേര്‍ത്ത് ഇളക്കുക. മല്ലിയിലയും കുറച്ചു ചതച്ച മുളകും കുരുമുളക് പൊടിയും പെരും ജീരകം പൊടിച്ചതും മുകളില്‍ തൂവി കൊടുക്കുക. അടച്ചു വച്ചു 5 മിനിറ്റ് വേവിക്കുക. വെജ് കപ്പ ബിരിയാണി തയ്യാര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!