ജില്ല സര്‍ഗോത്സവ് ആരംഭിച്ചു

പരപ്പനങ്ങാടി:  സിഐഇആര്‍-എംഎസ്എം മലപ്പുറം വെസ്റ്റ് ജില്ല സര്‍ഗോത്സവ് ആരംഭിച്ചു.

പരപ്പനങ്ങാടി പിഇഎം സ്‌കൂളില്‍ നടക്കുന്ന പരിപാടി സിഐഇആര്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ ഇകെ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കെഎന്‍എം മര്‍കസുദഅവ ജില്ല പ്രസിഡന്റ് അബ്ദുല്‍കരിം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. പി മൂസക്കുട്ടി മദനി,കെ അബ്ദുല്‍ മജീദ് ,ഷാനവാസ് പറവന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

റാഫിദ ചങ്ങരംകുളം, മുബീന, ശരീഫ് കോട്ടക്കല്‍, നുഅ്മാന്‍ ശിബ്ലി, സിവി ലത്തീഫ് , ഇഒ ഫൈസല്‍ പ്രസീഡിയം നിയന്ത്രിച്ചു. അഞ്ചുവേദികളിലായി അഞ്ഞൂറോളം കലാ പ്രതിഭകള്‍ അന്പത്തിയഞ്ചു ഇനങ്ങളിലാണ് മത്സരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top