Section

malabari-logo-mobile

എന്റെ ഫെമിനിസം എന്റെ ജീവിതം രൂപപ്പെടുത്തി; ജെ ദേവിക

HIGHLIGHTS : My feminism shaped my life; J Devika

കോഴിക്കോട്: ഫെമിനിസം ഒരു രാഷ്ട്രീയ ആത്മീയതയെന്ന് ജെ. ദേവിക.’നിരന്തരപ്രതിപക്ഷം മലയാളി എന്ന നിലയിലുള്ള സ്ത്രീപക്ഷ ജീവിതം’ എന്ന വിഷയത്തിന്റെ ചര്‍ച്ചയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ നിലവിലുള്ള ഫെമിനിസത്തില്‍ നിന്നുമുള്ള മാറ്റം അനിവാര്യമാണെന്നും പൊതുമണ്ഡലങ്ങളില്‍ സ്ത്രീകള്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും ജെ. ദേവിക പറഞ്ഞു .

കെ.സരസ്വതിയമ്മയും ലളിതാംബിക അന്തര്‍ജനവും സമൂഹത്തില്‍ നടത്തിയിട്ടുള്ള രാഷ്ട്രീയവും സൗന്ദര്യാത്മകവുമായ ഇടപെടലുകള്‍ കണ്ടെത്തി അവതരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ജെ. ദേവിക പറഞ്ഞു.

sameeksha-malabarinews

പുതിയ രാഷ്ട്രീയം രൂപപ്പെടുത്താന്‍ സ്ത്രീകള്‍ ശ്രമിക്കണമെന്നും യുവ തലമുറ ഫെമിനിസ്റ്റ് പരിപ്രേഷ്യത്തില്‍ നിന്നല്ലാതെ തന്നെ അധികാര വര്‍ഗത്തോട് നിരന്തരം കലഹിക്കുന്നുണ്ടെന്നും ഫെമിനിസത്തിന്റെ സാഹിത്യേതര പങ്കിനെ അഡ്രസ്സ് ചെയ്യേണ്ടതുണ്ടെന്നും എഴുത്തുകാരിയും അധ്യാപികയുമായ ആര്‍.രാജശ്രീ അഭിപ്രായപ്പെട്ടു. ക്ലാസ്സ് റൂമിനുള്ളില്‍ തന്റെ രാഷ്ട്രീയമോ കാഴ്ചപ്പാടുകളോ കുട്ടികളുടെ മേല്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കാറില്ലെന്നും അതിനു പുറത്ത് ഒരു വ്യക്തിയെന്ന നിലയിലുള്ള ഇടപെടലുകള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് തന്റെ സ്വാതന്ത്ര്യമാണെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി അവര്‍ പറഞ്ഞു. ജെ ദേവികയുടെ ‘ഉറയൂരല്‍’ എന്ന ജീവിതമെഴുത്ത് പുസ്തകം വികാരഭരിത സ്വരമില്ലാത്ത രചനയാണെന്നും രാജശ്രീ ചര്‍ച്ചയില്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!