Section

malabari-logo-mobile

വര്‍ക്കലയില്‍ പാരഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെവരെ രക്ഷപ്പെടുത്തി

HIGHLIGHTS : Paragliding in Varkala rescues people stuck in high mast light

തിരുവനന്തപുരം വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിംഗ് ഹൈമാസ്റ്റ് ലൈറ്റില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ഒന്നര മണിക്കൂര്‍ പോസ്റ്റില്‍ കുടുങ്ങിക്കിടന്ന പാരാഗ്ലൈഡിംഗ് ഓപ്പറേറ്റര്‍ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ് , കോയമ്പത്തൂര്‍ സ്വദേശി പവിത്ര എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹൈമാസ്റ്റ് ലൈറ്റ് താഴെ ഇറക്കിയാണ് ഇരുവരേയും ഫയര്‍ ഫോഴ്‌സും പൊലീസും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് താഴെ ഇറക്കിയത്.

ഇതിനിടെ സുരക്ഷാ ബെല്‍റ്റുകളും കേബിളുകളും പൊട്ടി ഇരുവരും താഴെ ഫയര്‍ഫോഴ്‌സ് ഒരുക്കിയ വലയിലേക്ക് വീഴുകയായിരുന്നു. സന്ദീപിന്റെ കാലിനും പവിത്രയുടെ കഴുത്തിനുമാണ് പരിക്കേറ്റത്. സന്ദീപ് ഉള്‍പ്പെടെ പാരാഗ്ലൈഡിംഗുമായി ബന്ധപ്പെട്ട നാലു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. പ്രാഥമിക പരിശോനയില്‍ മുനിസിപ്പാലിറ്റിയുടെ അനുമതിയും ടൂറിസം വകുപ്പിന്റെ ലൈസന്‍സും ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ

sameeksha-malabarinews

വര്‍ക്കല പാരഗ്ലൈഡിംഗ് അപകടത്തില്‍ പ്രതികരിച്ച് ഒപ്പറേറ്റര്‍ സന്ദീപ്. ആറു വര്‍ഷമായി പാരഗ്ലൈഡിംഗ് ട്രെയിനിംഗ് നല്‍കി വരുന്നുണ്ട്. വര്‍ക്കലയില്‍ ഈ വര്‍ഷം മുതലാണ് എത്തിയത്. നഗരസഭയുടേത് ഉള്‍പ്പടെ എല്ലാ ലൈസന്‍സും ഉണ്ട്. വിപരീത ദിശയില്‍ കാറ്റ് വീശിയതാണ് അപകടകാരണമെന്നും സന്ദീപ് പറഞ്ഞു. ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. തനിക്കും മുറിവേറ്റിട്ടുണ്ട്. സാങ്കേതികമായി ഒന്നും ചെയ്യാന്‍ കഴിയില്ല. എല്ലാം കൈ കൊണ്ട് നിയന്ത്രിക്കേണ്ടതാണെന്നും സന്ദീപ് പ്രതികരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!