തിരൂരങ്ങാടി: നിയന്ത്രണം വിട്ട ഓട്ടോ മതിലില്‍ ഇടിച്ചു മറിഞ്ഞു 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ചെമ്മാട് കോഴിക്കോട് റോഡില്‍ വെച്ചാണ് അപകടം.
ചെമ്മാട് കുതബുസമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. തെയ്യാല ഓമച്ചപ്പുഴ ഭാഗങ്ങളിലെ കുട്ടികളാണ്.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെയും ഡൈവറെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




