കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം സംബന്ധിച്ച് സ്വമേധയാ ഹൈക്കോടതി എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം കളക്ടറും മലിനീകരണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പരിഹാര നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്.
അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി കഴിഞ്ഞദിവസം നടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




