Section

malabari-logo-mobile

ഗ്യാസ് വിലവര്‍ധനവിനെതിരെ പരപ്പനങ്ങാടിയില്‍ ഹോട്ടലുടമകള്‍ ധര്‍ണ്ണ നടത്തി

HIGHLIGHTS : Local owners have made the hotel owners against gas price rise

പരപ്പനങ്ങാടി :കേന്ദ്രസര്‍ക്കാര്‍ അന്യായമായി ഗ്യാസ് വില വര്‍ധിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹോട്ടലുടമകള്‍ പരപ്പനങ്ങാടി പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിടുമെന്നും, സര്‍ക്കാര്‍ വിഭവ സമാഹാരണം നടത്താതെ വ്യാപാരം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. എ.ടി.ജലീല്‍ റെഡ്‌റോസ് അധ്യക്ഷത വഹിച്ചു. വ്യാപാരി-വ്യവസായി ഏകോപന സമിതി ജനറല്‍ സിക്രട്ടറി എ.വി. വിനോദ് , മുജീബ് ദില്‍ദാര്‍, ഹനീഫ കൊടപ്പാളി, സിദ്ധീഖ് തനിനാടന്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

ആബിദ് മിന ,സിയാദ് എം.പി., എ.ടി. അസീസ്, കെ.അബ്ബാസ് എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!