വനിതാ ദിനത്തില്‍ പെണ്‍മക്കള്‍ക്കായി ഷുക്കൂര്‍ വക്കീലും ഷീനയും വിവാഹിതരായി

വനിതാ ദിനത്തില്‍ പുതു അദ്ധ്യായം കുറിച്ച് അഭിഭാഷകനും സിനമാ താരവുമായ സി.ഷൂക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയായ
ഭാര്യ ഷീനയും. മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ പ്രതിസന്ധി മറികടക്കാനായാണ് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഇവര്‍ വീണ്ടും വിവാഹിതരായത്.

ഇവരുടെ മൂന്ന് പെണ്‍മക്കളുടെയും സാന്നിധ്യത്തില്‍ ഹൊസ്ദുര്‍ഗ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

28 വര്‍ഷങ്ങള്‍ക്ക് ശേമാണ് അഡ്വ.സി ഷുക്കൂറും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായത്.

ചടങ്ങില്‍ ബന്ധുക്കളും സഹപ്രവര്‍ത്തകരും സംബന്ധിച്ചു.

വനിതാ ദിനത്തില്‍ സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹം കഴിക്കാനുള്ള കാരണം വ്യക്തമാക്കി കഴിഞ്ഞദിവസത്തെ ഷുക്കൂര്‍ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വൈറലായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top