സൈക്കിളില്‍ ലോകം ചുറ്റുന്ന കനേഡിയന്‍ സഞ്ചാരിക് മലയാളക്കരയുടെ ചങ്ങാത്തം

ഹംസ കടവത്ത്
പരപ്പനങ്ങാടി : സൈക്കളില്‍ ലോകം ചുറ്റാനിറങ്ങി കേരളത്തിലെത്തിയ കനേഡിയന്‍ സഞ്ചാരിക് മലയാളക്കര സമ്മാനിച്ചത് മറ്റൊരു സൈക്കിള്‍ സഞ്ചാരിയുടെ ഊഷ്മള സൗഹൃദം. ദിവങ്ങള്‍ക്ക് മുംബ് നെതര്‍ലാന്റില്‍ നിന്നാണ് കനേഡിയന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ഷാക്ക് സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങിയത്.

ആഴ്ച്ചകള്‍ക്ക് മുംബാണ് ഷാക്ക് ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ മുംബൈ ഉള്‍പ്പടെയുള്ള ഒട്ടനവധി ചരിത്ര നഗരികള്‍ സഞ്ചരിച്ച് ശേഷമാണ് കേരളത്തിലെത്തിയത്. പോണ്ടിച്ചേരിയിലെത്തിയ ഷാക്ക് ഫ്രഞ്ച് ശേഷിപ്പുകള്‍ പരതി. കേരളത്തില്‍ വയനാട് സന്ദര്‍ശക്തിനിടെയാണ് സൈക്കിളില്‍ നാട് ചുറ്റാനിറങ്ങിയ തൃശൂര്‍ സ്വദേശി ഹരിയെ പരിചയപെടുന്നത്. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ഹരിക് പ്രകൃതി സൗഹൃദം തേടിയുള്ള യാത്ര ജീവിത വ്രതമാണ്. ഷാക്ക് ഹരിയെ കണ്ടുമുട്ടിയതോടെ കാനഡക് കേരള ത്തിന്റെ അഭിവാദ്യവും വഴി വെളിച്ചവുമായി ഹരിയുടെ സൈക്കിള്‍ ഷാക്കിന്റെ സൈക്കിളിന്റെ മുന്നിലുണ്ട്. പരപ്പനങ്ങാടിയിലെത്തിയ ഇരുവരെയും നാട്ടുകാര്‍ ഊഷ്മളമായി സ്വീകരിച്ചു. ഹരിയുമായുള്ള പരിചയം സൈക്കിള്‍ യാത്രയിലെ മധുരാനുഭൂതിയായെന്നും കേരളീയ ആതിഥേയത്വം അവിസ്മരണീയമാണന്നും ഷാക്ക് പറഞ്ഞു.

പരപ്പനങ്ങാടി ടൗണ്‍ ‘ കനിവ് ‘ റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി. കോയമോന്‍ ഷാക്കിനെ അഭിവാദ്യം ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top