Section

malabari-logo-mobile

പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം

HIGHLIGHTS : Pandara stove poured fire ; The beginning of Attukal Pongala

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ക്ക് ആരംഭം. പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. ഭക്തി സാന്ദ്രമായി ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം. രാവിലെ 11 മണിയോടെയാണ് സഹമേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നത്. ഉച്ഛയ്ക്ക് 1.20നാണ് ദേവിക്കുള്ള നിവേദ്യം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൊങ്കാല നടക്കുന്നത്. ക്ഷേത്രാങ്കണത്തില്‍ പൊങ്കാല ഇല്ല. എല്ലാവരും അവരവരുടെ വീടുകളിലാണ് പൊങ്കാല ഇടുന്നത്. ക്ഷേത്രപരിസരത്ത് 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ മാത്രമായി പൊങ്കാല നടക്കുന്നത്. എഴുന്നള്ളത്തിനും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്.

sameeksha-malabarinews

കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഉല്‍സവ സീസണില്‍ ആറ്റുകാല്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!