Section

malabari-logo-mobile

രഞ്ജിത് മേനോന്‍ ചിത്രം ‘നക്ഷത്രങ്ങള്‍ സാക്ഷി’യുടെ സ്വിച്ച് ഓണ്‍ നടന്നു

HIGHLIGHTS : The switch on of Ranjith Menon's movie 'Nakshathrangal Sakshi'

വ്യത്യസ്തമായ കഥാ പ്രമേയവുമായി രഞ്ജിത്ത് മേനോന്‍ സംവിധാനം ചെയ്യുന്ന നക്ഷത്രങ്ങള്‍ സാക്ഷി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. പൊന്നാനി റൗബ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം ഇബ്രാഹിം കുട്ടി ,രാഷ്ട്രീയ നേതാക്കളായ സി.ഹരിദാസ്, ടി.എം സിദ്ധിഖ് എന്നിവരാണ് പൂജയും സ്വിച്ച് ഓണും നിര്‍വ്വഹിച്ചത്. അമിതാഭ് സദാനന്ദന്‍ ആണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് ചോഴിയാട്ടയില്‍, ഷജീര്‍ നാലകത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം ഷമേജ് ശ്രീധര്‍, അസോസിയേറ്റ് ഡയറക്ടര്‍ വിനയ ചന്ദ്രന്‍ ,അസിസ്റ്റന്റ് ഡയറക്ടര്‍ രാഹുല്‍ രാമചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രമേശ് പള്ളത്തൂര്‍ എന്നിവരാണ്.

ഇബ്രാഹിംകുട്ടി, ഉഷ, ആദിത്യന്‍, അവന്തിക സന്തോഷ്, അര്‍ജുന്‍ രഞ്ജിത്ത് തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

sameeksha-malabarinews

മാര്‍ച്ച് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി പാലക്കാട് , മലപ്പുറം ജില്ലകളുടെ വശ്യമനോഹാരിതയിലാണ് ചിത്രീകരിക്കുന്നത്.

ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍ ലോകത്താകമാനമുള്ള സിനിമയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായി മാറിയ അവസരത്തിലാണ് രഞ്ജിത്ത് മേനോനും കൂട്ടുകാര്‍ക്കും ഇത്തരത്തില്‍ വ്യത്യതമായൊരു ചിത്രത്തിന്റെ ആശയമുദിച്ചത്. പൊന്നാനി ബി ഇ എം യു പി സ്‌കൂള്‍ 92 ബാച്ചിലെ ക്ലാസ്മേറ്റ്സിന്റെ തലയില്‍ ഉധിച്ച ഒരു ത്രെഡാണ് നക്ഷത്രങ്ങള്‍ സാക്ഷി എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം തന്നെ സഹപാഠികളായതിനാല്‍ അവരുടെ കൂട്ടായ്മയുടെ ഒരുമ നമുക്ക് ചിത്രത്തിലും പ്രതീക്ഷിക്കാം. ഏപ്രിലില്‍ വിഷു റിലീസായി ചിത്രം എത്തും. നമുക്ക് കാത്തിരുന്ന് കാണാം…

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!