മോഷണ ശ്രമം പരാജയം; പണം എടുക്കാന്‍ കഴിയാത്ത ദേഷ്യത്തില്‍ പോസ്റ്റ് ഓഫീസിന് തീയിട്ട പ്രതി പിടിയില്‍

തൃശൂര്‍ പെരിങ്ങോട്ട്കരയില്‍ പോസ്റ്റ് ഓഫിസിന് തീയിട്ട പ്രതി പിടിയില്‍. വാടാനപ്പള്ളി സ്വദേശിയായ സുഹൈല്‍ ആണ് പിടിയിലായത്. മോഷണം ശ്രമത്തിന് ശേഷമായിരുന്നു പോസ്റ്റ് ഓഫിസിന് തീയിട്ടത്.

പണം കിട്ടാത്തതിലുള്ള ദേഷ്യമാണ് തീയിടാന്‍ കാരണമെന്ന് പ്രതി പറയുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സുഹൈലിനെ പൊലീസ് പിടികൂടിയത്.

ഫെബ്രുവരി മൂന്നിനാണ് സംഭവം. പെരിങ്ങോട്ട്കര പോസ്റ്റ് ഓഫിസില്‍ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ഓഫിസ് തീയിട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് ഓഫിസിലെ രേഖകളെല്ലാം കത്തി നശിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top