മലബാര്‍ സിമന്റ്‌സ് എംഡി മുഹമ്മദാലി രാജിക്കത്ത് നല്‍കി

തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് എം ഡി എം മുഹമ്മദാലി വ്യവസായ വകുപ്പിന് രാജിക്കത്ത് നല്‍കി. മാര്‍ച്ച് 31 വരെയേ സ്ഥാനത്ത് ഉണ്ടാകു എന്നാണ് രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

മലബാര്‍ സിമന്റ്‌സിലെ തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദ്ദമാണ് രാജിക്ക് കാരണമെന്നാണ് സൂചന. തൊഴിലാളി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചു എന്ന് കാണിച്ച് സിഐടിയു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു.

ദിവസവേതനക്കാരുടെ തൊഴില്‍ദിനം 20 ല്‍ നിന്ന് 15 ആക്കി വെട്ടിക്കുറച്ചു. ശമ്പള വര്‍ധനവിന്റെ പ്രൊപ്പോസല്‍ തടഞ്ഞുവച്ചു എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു സിഐടിയു ജീവനക്കാര്‍ എംഡിയെ ഉപരോധിച്ചത്. സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് മലബാര്‍ സിമന്റ്‌സിനെ തകര്‍ക്കാന്‍ മാനേജിങ് ഡയറക്ടര്‍ ശ്രമിക്കുന്നുവെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top