
കൊച്ചി പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര്‍ എല്‍) പരിശോധന തുടരുകയാണ്.
വിശദമായ പരിശോധനയ്ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) വിവരമറിയിച്ചിട്ടുണ്ട്.
പത്തടിപ്പാലത്തിന് സമീപം 347-ാം നമ്പര്‍ തൂണിന് സമീപമാണ് നേരിയ ചരിവുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് ഏതാനും ആഴ്ചകളായി മെട്രോ സര്‍വീസിന്റെ വേഗത കുറച്ചിട്ടുണ്ട്. നിലവില്‍ ചരിവുള്ളതായി കണ്ടെത്തിയ പ്രദേശത്ത് 20 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ റെയില്‍ ഓടുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




