
തൃശൂര്‍: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ, കാര്യാട്ടുകര സ്വദേശിനി സംഗീത എന്നിവരാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഇവര്‍ ഇരുവരും ഇന്നലെ ഉച്ചയോടെയാണ് ഹോട്ടലില്‍ മുറിയെടുത്തത്. സംഗീതയുടെ ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.
ആത്മഹത്യയാണെന്നാണ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




