Section

malabari-logo-mobile

തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയില്‍ 3000 ഉദ്യോഗാര്‍ത്ഥികള്‍ക്കു കൂടി അപേക്ഷിക്കാന്‍ അവസരം

HIGHLIGHTS : Opportunity to apply for 3000 more candidates in job skill training scheme

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയില്‍ ചേരാന്‍ 3000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം. നിലവില്‍ ഒഴിവുള്ള സീറ്റിലേക്ക് ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം.

ഫുഡ് ആന്‍ഡ് ബിവറേജ്, വെബ് ഡെവലപ്പര്‍, മള്‍ട്ടി സ്‌കില്‍ ടെക്നീഷ്യന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് സി.സി.ടി.വി സൂപ്പര്‍വൈസര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ഏറോസ്പെയ്സ് സിഎന്‍സി തുടങ്ങി നാല്പതോളം കോഴ്സുകളിലാണ് നിലവില്‍ ഒഴിവുള്ളത്. പത്താം ക്ളാസ് മുതല്‍ ബിരുദ്ധധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് മൂന്ന് മുതല്‍ ഒന്‍പത് മാസംവരെയുള്ള കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. കോഴ്സിന് ചേരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്സ് ഫീ, താമസം, ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യമാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ജോലി നേടുന്നതിന് ആവശ്യമായ സഹായവും ലഭ്യമാകും.

sameeksha-malabarinews

കോഴ്സുകളെ കുറിച്ച് വിശദമായി അറിയുന്നതിന് kudumbashree.org/ddugkycourses ലിങ്കിലോ 0471 -3586525, 0484-2959595, 0487-2962517, 0495-2766160 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!