Section

malabari-logo-mobile

നിരത്തില്‍ നിയമം പാലിച്ചെത്തുന്നവര്‍ക്ക് അപ്രതീക്ഷിത സമ്മാനമൊരുക്കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

HIGHLIGHTS : തിരൂരങ്ങാടി: നിരത്തില്‍ നിയമം പാലിച്ചെത്തുന്ന വാഹന യാത്രക്കാര്‍ക്ക് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പിന്റെ അപ്രതീക്ഷിത സമ്മാനം. ഹെല്‍മെറ്റ്, സീറ്റ്...

തിരൂരങ്ങാടി: നിരത്തില്‍ നിയമം പാലിച്ചെത്തുന്ന വാഹന യാത്രക്കാര്‍ക്ക് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പിന്റെ അപ്രതീക്ഷിത സമ്മാനം. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങി നിയമം പാലിച്ചെത്തിയ ഡ്രൈവര്‍മാര്‍ക്കും സഹയാത്രികര്‍ക്കും ക്രിസ്മസ് കേക്കുകള്‍ വിതരണം ചെയ്തത് യാത്രക്കാര്‍ക്ക് കൗതുകമായി. പൂര്‍ണ്ണമായും കോവിഡ്‌പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തിയ പരിപാടിയില്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും നിരത്തുകള്‍ അപകടരഹിതമാക്കുന്നതിനു വേണ്ടി റോഡ് സുരക്ഷ സന്ദേശം നല്‍കുകയും ചെയ്തു.

ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ കുടുംബത്തില്‍ തിരിച്ചെത്തുമെന്നുള്ള പൂര്‍ണ്ണ വിശ്വാസം കൊണ്ടാണ് ഇത്തരം പരിപാടികള്‍ ആവിഷ്‌കരിച്ചെതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ പി എ ദിനേശ് ബാബുവിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രമോദ് ശങ്കര്‍, എ എം വി ഐ മാരായ ടി. പി സുരേഷ് ബാബു, വി .കെ സജിന്‍, ഷാജില്‍ കെ .രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കക്കാട്, പൂക്കിപ്പറമ്പ്, തലപ്പാറ, തുടങ്ങി താലൂക്കിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടി ഒരുക്കിയത്.

sameeksha-malabarinews

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ സജ്ജരായ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടെസ്റ്റിന് എത്തുന്നവര്‍ക്കും, വാഹന യാത്രക്കാര്‍ക്കും മാസ്‌ക് സാനിറ്റൈസര്‍ എന്നിവ സൗജന്യമായി നല്‍കിയും, ഗ്രൗണ്ടുകളില്‍ വച്ചും ഓണ്‍ലൈന്‍ വഴിയും റോഡ് സുരക്ഷാ സന്ദേശങ്ങള്‍ നല്‍കിയും മാതൃകാ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!