തിരുപ്പിറവി ദിനത്തില്‍ ഇന്ന് ക്രിസ്മസ്

മഹാമാരിക്കിടയിലും പുല്‍കൂടൊരുക്കി, നക്ഷത്ര വിളക്ക് തൂക്കി ,ക്രിസ്മസ് ട്രീ അലങ്കരിച്ച് ലോകമെമ്പാടും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് .

ക്രൈസ്തവ ദേവാലയങ്ങളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് യേശുവിന്റെ പുല്‍ക്കൂട്ടിലെ ജനനം. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന വചനം ആവര്‍ത്തിക്കുകയാണ് ഓരോ ക്രിസ്തുമസും.

ജാതിമത ചിന്തകള്‍ക്കപ്പുറം ആശംസകള്‍ പറഞ്ഞും സമ്മാനങ്ങള്‍ കൈമാറിയും ക്രിസ്മസ് ആഘോഷിക്കുകയാണ്.ക്രിസ്തുമസ് ആഘോഷങ്ങളും പ്രാര്‍ത്ഥനയും ഇക്കുറി വെര്‍ച്വുലായാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്.

 

Share news
error: Content is protected !!
Scroll to Top