കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം ;മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍

കാസര്‍ഗോഡ് : കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഓഫിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് പോലീസ് കസ്റ്റഡിയില്‍.മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ കാഞ്ഞങ്ങാട്ട് എത്തിച്ചു. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ഔഫിന്റെ മരണ കാരണം ഹൃദയ ധമനിയില്‍ കുത്തേറ്റത് മൂലമെന്ന് പോസ്റ്റ്ര്‍മോര്‍ട്ടം റിപ്പോര്‍ട്ട് . വേഗത്തില്‍ രക്തം വാര്‍ന്ന് മരണം സംഭവിക്കാന്‍ അത് കാരണമായി.

ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദു റഹ്‌മാനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുത്തികൊലപ്പെടുത്തിയത്.

 

Share news
error: Content is protected !!
Scroll to Top