Section

malabari-logo-mobile

25-ാമത് ഐഎഫ്എഫ്‌കെ യില്‍ മത്സര വിഭാഗത്തില്‍ ‘ചുരുളി’ യും ‘ഹാസ്യവും’

HIGHLIGHTS : ലിജോ ജോസ് പെല്ലിശേരി യുടെ ‘ചുരുളി’, ജയരാജിന്റെ ‘ഹാസ്യം’ എന്നീ ചിത്രങ്ങള്‍ 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗ...

ലിജോ ജോസ് പെല്ലിശേരി യുടെ ‘ചുരുളി’, ജയരാജിന്റെ ‘ഹാസ്യം’ എന്നീ ചിത്രങ്ങള്‍ 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു . മലയാളത്തില്‍ നിന്ന് അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവയാണിവ . മത്സര വിഭാഗത്തിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്നും മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘കോസ’, അക്ഷയ് ഇന്ദിക്കര്‍ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘സ്ഥല്‍ പുരാണ്‍’ എന്നിവയും തിരഞ്ഞെടുത്തു.കോവിഡിനെ തുടര്‍ന്ന് വൈകിയെങ്കിലും 25 മത് കേരളം രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 12 മുതല്‍ 19 വരെ നടത്താനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം.

സംവിധായകന്‍ മോഹന്‍ ചെയര്‍മാനും എസ്. കുമാര്‍, പ്രദീപ് നായര്‍, പ്രിയ നായര്‍, ഫാദര്‍ ബെന്നി ബെനഡിക്ട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തിരഞ്ഞെടുത്തത്. മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മഹേഷ് നാരായണിന്റെ ‘സീ യു സൂണ്‍’, ശംഭു പുരുഷോത്തമന്റെ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’, സനല്‍കുമാര്‍ ശശിധരന്റെ ‘കയറ്റം’ എന്നീ ചിത്രങ്ങളും ഉള്‍പ്പെടുത്തി.ഗ്രാമവൃക്ഷത്തിലെ കുയില്‍ (കെ.പി. കുമാരന്‍), സീ യു സൂണ്‍ (മഹേഷ് നാരായണന്‍), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോണ്‍ പാലത്തറ), ലവ് (ഖാലിദ് റഹ്‌മാന്‍), മ്യൂസിക്കല്‍ ചെയര്‍ (വിപിന്‍ ആറ്റ്‌ലി), അറ്റെന്‍ഷന്‍ പ്‌ളീസ് (ജിതിന്‍ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക – ദ് റിവര്‍ ഓഫ് ബ്ലഡ് (നിതിന്‍ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്ഡെ) എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

sameeksha-malabarinews

ഇന്ത്യന്‍ സിനിമാ നൗ വിഭാഗത്തില്‍ തെരഞ്ഞെടുത്ത ചിത്രങ്ങള്‍: മൈല്‍ സ്റ്റോണ്‍ (ഇവാന്‍ ഐര്‍- ഹിന്ദി, പഞ്ചാബി, കാശ്മീരി), നാസിര്‍ (അരുണ്‍ കാര്‍ത്തിക്ക് -തമിഴ്), ഹോഴ്സ ടെയില്‍ (മനോജ് ജഹ്സന്‍, ശ്യം സുന്ദര്‍- തമിഴ്), ദി ഡിസൈപ്പിള്‍ (ചൈതന്യ തമാനേ- മറാത്തി, ഇംഗ്ളീഷ്, ഹിന്ദി, ബംഗാളി), പിഗ് (തമിഴ്- തമിഴ്), വെയര്‍ ഈസ് പിങ്കി (പൃഥ്വി കൊനാനൂര്‍- കന്നഡ), ദി ഷെപ്പേഡസ് ആന്റ് സെവന്‍ സോംഗ്സ് (പുഷ്പേന്ദ്ര സിംഗ്- ഹിന്ദി). സണ്ണി ജോസഫ് ചെയര്‍മാനും നന്ദിനി രാംനാഥ്, ജയന്‍ കെ. ചെറിയാന്‍, പ്രദീപ് കുര്‍ബ, പി.വി ഷാജികുമാര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ഇന്ത്യന്‍ സിനിമകള്‍ തെരഞ്ഞെടുത്തത്.

കലൈഡോസ്‌കോപ്പ് വിഭാഗത്തിലെ ചിത്രങ്ങള്‍ : 1956, മധ്യ തിരുവിതാംകൂര്‍ (ഡോണ്‍ പാലത്തറ- മലയാളം), ബിരിയാണി (സജിന്‍ ബാബു- മലയാളം), വാസന്തി (ഷിനോസ് റഹ്‌മാന്‍, സജാസ് റഹ്‌മാന്‍- മലയാളം), മയര്‍ ജോംജര്‍ (ഇന്ദ്രാണില്‍ റോയ് ചൗധരി- ബംഗാളി), ഇല്ലിരളാരെ അല്ലിഗെ ഹൊഗളാരെ (ഗിരീഷ് കാസറവള്ളി- കന്നഡ), അപ്പ്, അപ്പ് ആന്റ് അപ്പ് (ഗോവിന്ദ് നിഹ്ലാനി- ഇംഗ്‌ളീഷ്). കമല്‍, ബീന പോള്‍, സിബി മലയില്‍, റസൂല്‍ പൂക്കുട്ടി, വി.കെ. ജോസഫ് എന്നിവരടങ്ങുന്ന സമിതിയാണ് കലൈഡോസ്‌കോപ്പ് വിഭാഗത്തിലെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!