Section

malabari-logo-mobile

കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനംചേരാന്‍ ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കി സര്‍ക്കാര്‍

HIGHLIGHTS : കാര്‍ഷിക നിയമഭേദഗതിക്കെതിരെ ഡിസംബര്‍ 31ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.നേരത്തെ ശുപാര്‍ശ ...

കാര്‍ഷിക നിയമഭേദഗതിക്കെതിരെ ഡിസംബര്‍ 31ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.നേരത്തെ ശുപാര്‍ശ നല്‍കിയതില്‍ വീഴ്ചയുണ്ടെന്ന ഗവര്‍ണറുടെ നിലപാട് സര്‍ക്കാര്‍ തള്ളി.

കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം 23ന് വിളിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ തള്ളിയ ഗവര്‍ണറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് സര്‍ക്കാര്‍. ഇതേ തുടര്‍ന്നാണ് 31ന് പ്രത്യേക സമ്മേളനം വിളിക്കാനുള്ള ശുപാര്‍ശയുമായി വീണ്ടും ഗവര്‍ണറെ സമീപിച്ചത്.

sameeksha-malabarinews

ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കാര്‍ഷിക ബില്ലിനെതിരായ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി .നിയമം കര്‍ഷക വിരുദ്ധമാണെന്നും ബദല്‍ നിയമനിര്‍മാണമുണ്ടാകുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി .ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം കരടിന് അംഗീകാരം നല്‍കി .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!