Section

malabari-logo-mobile

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി ; ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാം

HIGHLIGHTS : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി . ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരം നല്‍കു...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി . ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരം നല്‍കും . ജനുവരി 1 മുതല്‍ 10 , 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുവാദത്തോടെ സ്‌കൂളിലെത്താം. പാഠഭാഗങ്ങള്‍ ഓണ്‍ലൈനായി ജനുവരി 31 നുള്ളില്‍ പൂര്‍ത്തിയാക്കും.

ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരം നല്‍കും . ചോദ്യങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ കൂടുതല്‍ കൂള്‍ ഓഫ് ടൈം അനുവദിക്കും . പരീക്ഷക്ക് ഏതെല്ലാം പാഠഭാഗങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ഡിസംബര്‍ 31 നകം സര്‍ക്കാര്‍ അറിയിക്കും . വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇത് പ്രസിദ്ധീകരിക്കും.

sameeksha-malabarinews

മാതൃകാ ചോദ്യപേപ്പര്‍ തയാറാക്കി വെബ്സൈറ്റുകളിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കും. എഴുത്ത് പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ പ്രാക്ടിക്കല്‍ പരീക്ഷ നടത്തുകയുള്ളൂ. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക മാര്‍ഗനിര്‍ദേശം പിന്നീട് നല്‍കും .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!