
താനൂർ: ചീരാൻകടപ്പുറം ജിഎംയുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾക്ക് തുടക്കമായി. നാടക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ മനുവിശ്വനാഥ് ഉദ്ഘാടനം നിർവഹിച്ചു. എസ്ആർജി കൺവീനർ ഷിജിന അധ്യക്ഷയായി.സീനിയർ അസിസ്റ്റൻ്റ് മോഹനൻ, ജോ.കൺവീനർ നസ്റത്ത് എന്നിവർ സംസാരിച്ചു.
കൈഫ നസ്റിൻ വരച്ച ചിത്രം മനുവിശ്വനാഥിന് നൽകി. ഫസൽ റഹ്‌മാൻ ഗാനം ആലപിച്ചു. സിയ മെഹറിൻ സ്വാഗതവും കോ-ഓർഡിനേറ്റർ രമ്യ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




