Section

malabari-logo-mobile

നവജീവന്‍ ഗാന്ധി സ്മൃതി ക്വിസ് മത്സരം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി നവജീവന്‍ വായനശാല ഗാന്ധി സ്മൃതിയുടെ ഭാഗമായി മഹാത്മാഗാന്ധിയെ ആസ്പദമാക്കി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി നവജീവന്‍ വായനശാല ഗാന്ധി സ്മൃതിയുടെ ഭാഗമായി മഹാത്മാഗാന്ധിയെ ആസ്പദമാക്കി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.
കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായ അമിത് ടോം ജോസ്, മുഹമ്മദ് ലുക്മാന്‍ ടീം 5000 രൂപയും നവജീവന്‍ ശില്പവുമടങ്ങുന്ന ഒന്നാം സമ്മാനത്തിനര്‍ഹരായി. പൊന്നാനി, മാറഞ്ചേരി സ്‌ക്കൂളുകളിലെ മുഹമ്മദ് അനസ് വി.പി, ഇല്‍സാം.പി.എ ടീം 3000 രൂപയുടെ രണ്ടാം സമ്മാനാര്‍ഹരായി.
ഐഡിയല്‍ പബ്‌ളിക് സ്‌കൂളിലെ സല്‍മ മഹര്‍, പി.കെ.എം.എം.എച്ച്.എസ്.എസ്സിലെ വാജിദ്.സി ടീം 2000 രൂപയുടെ മൂന്നാം സമ്മാനത്തിനും അര്‍ഹരായി.

എ.കേശവന്‍ മാസ്റ്റര്‍, സ്വപ്നറാണി ടീച്ചര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
സമ്മാനദാന ചടങ്ങില്‍ കെ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,വിനോദ് കുമാര്‍ തള്ളശ്ശേരി എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

പ്രവീണ ബാബുരാജ് സ്വാഗതം പറഞ്ഞു.വായനശാലാ പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ചു.ടി.സജീഷ് നന്ദി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!