Section

malabari-logo-mobile

പാര്‍ലമെന്റിലേക്ക് മാര്‍ച്ച്:ജെഎന്‍യുവില്‍ നിരോധനാജ്ഞ

HIGHLIGHTS : ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നിരോധനാജ്ഞ. ജെഎന്‍യുവിലെ ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കുന്നതി...

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നിരോധനാജ്ഞ. ജെഎന്‍യുവിലെ ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കുന്നതിന് മുന്‍മ്പായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍ പോലീസ് സന്നാഹമാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പോലീസ് ബാരിക്കേടുകള്‍ മറിച്ചിടാന്‍ ശ്രമിച്ച് മുന്നേറിയത് സംഘര്‍ഷത്തിന് ഇടയാക്കി.

വിലക്കുകള്‍ ഭേദിച്ച് വിദ്യാര്‍ത്ഥികള്‍ കാല്‍നടയായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. പാര്‍ലമെന്റില്‍ ഇന്ന് ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

sameeksha-malabarinews

നിലവില്‍ മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500 ല്‍ നിന്ന് 12000 രൂപയായാണ് വര്‍ധിപ്പിച്ചത്. ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20 ല്‍ നിന്ന് 600 രൂപയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്ന് 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഇതിനുപുറമെ ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ത്ഥികള്‍ അടയ്ക്കണമെന്നുമാണ് തീരുമാനം. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചതോടെ ഫീസ് വെട്ടിക്കുറച്ച് രണ്ട് പേര്‍ക്ക് താമസിക്കുന്ന റൂമിന് 100 രൂപയും ഒരാള്‍ താമസിക്കുന്ന റൂമിന് 200 രൂപയും ആക്കി. എന്നാല്‍ ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി അടക്കണമെന്ന് ആവശ്യപ്പെട്ട 1700 രൂപയില്‍ മാറ്റമൊന്നും വരുത്തിയില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!