Section

malabari-logo-mobile

ദേശീയ ഗെയിംസ്: സൈക്ലിങില്‍ അഞ്ജിതയ്ക്ക് സ്വര്‍ണം

HIGHLIGHTS : തിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ലിങില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വനിതകളുടെ മൂന്ന് കിലോമീറ്റര്‍ വ്യക്തിഗത പാഴ്‌സ്യൂട്ടില്‍ ടി പി അഞ്ജിതയാണ്

Untitled-1 copyതിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ലിങില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വനിതകളുടെ മൂന്ന് കിലോമീറ്റര്‍ വ്യക്തിഗത പാഴ്‌സ്യൂട്ടില്‍ ടി പി അഞ്ജിതയാണ് കേരളത്തിനായി മൂന്നാം പൊന്ന് നേടിക്കൊടുത്തത്. ഇതോടെ കേരളത്തിന് കിട്ടിയ ആകെ സ്വര്‍ണ സമ്പാദ്യം 22 ആയി.

അഞ്ജിത നേരത്തെ 72 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ടില്‍ വെങ്കലം നേടിയിരുന്നു. മണിപ്പുരിന്റെ രാമേശ്വരി ദേവി വെള്ളിയും മഹാരാഷ്ട്രയുടെ ഋതുജ സത്പുതെ വെങ്കലവും നേടി. 28 കിലോമീറ്റര്‍ ഇന്‍ഡിവിജ്വല്‍ ടൈം ട്രയലില്‍ ഋതുജയ്ക്കായിരുന്നു സ്വര്‍ണം.

sameeksha-malabarinews

വനിതകളുടെ 500 മീറ്റര്‍ ടൈം ട്രയലില്‍ കെസിയ വര്‍ഗീസാണ് വെള്ളി നേടിയത്. സൈക്ലിങ്ങില്‍ കേരളം നേടുന്ന മൂന്നാമത്തെ വെള്ളി മെഡലാണിത്. ഇതുവരെയായി ഈയിനത്തില്‍ നിന്ന് മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം.

അതേ സമയം, കേരളത്തിനായി ഇനി മത്സരിക്കില്ലെന്ന് സൈക്ലിങില്‍ സ്വര്‍ണം നേടിയ മഹിത മോഹനും വി രജനിയും പറഞ്ഞു. പരിശീലനത്തിനായി സര്‍ക്കാര്‍ അവധി അനുദിയ്ക്കുന്നില്ലെന്നും മത്സരങ്ങള്‍ക്കായി അവധിയെടുക്കുന്നതുമൂലം ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിയ്ക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!