Section

malabari-logo-mobile

സംഭാവന; ആപ്പിന്‌ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

HIGHLIGHTS : ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടുമൊരു ചരിത്രമെഴുതിയതിന്റെ വിജയാഹ്ലാദത്തിലാണ് ആം ആദ്മി പാര്‍ട്ടി. ആ ആഘോഷങ്ങള്‍ക്കിടെ പാര്‍ട്ടിയ്ക്ക്

23aap5ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടുമൊരു ചരിത്രമെഴുതിയതിന്റെ വിജയാഹ്ലാദത്തിലാണ് ആം ആദ്മി പാര്‍ട്ടി. ആ ആഘോഷങ്ങള്‍ക്കിടെ പാര്‍ട്ടിയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.

തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കായി ഗോള്‍ഡ് മെയിന്‍, സണ്‍ വിഷന്‍, സ്‌കൈലൈന്‍, ഇന്‍ഫോസിസ് എന്നീ കമ്പനികളില്‍ നിന്ന് രണ്ട് കോടി രൂപ സംഭാവന വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പിന് ആദായ നിരുതി വകുപ്പ് നോട്ടീസ് അയച്ചിരിയ്ക്കുന്നത്.

sameeksha-malabarinews

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്റെ തലേ ദിവസം, ഫെബ്രുവരി ഒമ്പതിനാണ് നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. പതിനാറാം തിയ്യതിയ്ക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം പതിനായിരം രൂപ പാര്‍ട്ടി പിഴ അടയ്‌ക്കേണ്ടിവരും.

നോട്ടീസ് സ്വാഗതം ചെയ്യുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പ്രതികരിച്ചു. അന്വേഷണത്തില്‍ സഹകരിയ്ക്കുമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. എ എ പി വളണ്ടിയേഴ്‌സ് ആക്ഷന്‍ ബെഞ്ചാണ്‌  പാര്‍ട്ടി സംഭാവന വാങ്ങിയ കാര്യം പുറത്തുവിട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!