എന്‍ഡിഎയില്‍ വിള്ളല്‍;ബിജെപിക്കെതിരെ ശിവസേന

downloadന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ബി ജെ പിക്ക് എന്‍ ഡി എ സഖ്യകക്ഷിയായ ശിവസേനയുടെ വിമര്‍ശനം. മുഖപത്രമായ സാമ്‌നയിലൂടെയാണ് സേന ബി ജെ പിക്കെതിരെ കുത്തുവാക്ക് പറഞ്ഞത്. പ്രസംഗം കൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്ന് ശിവസേന പത്രത്തിലൂടെ ബി ജെ പിയെ കളിയാക്കി.

ഡല്‍ഹിയില്‍ ബി ജെപി യുടെ പരാജയത്തിന്റെ ഉത്തരവാദിത്തം കിരണ്‍ ബേദിക്ക് മാത്രമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടി പരാജയമാണ്. ഇത് സമ്മതിക്കുന്നില്ലെങ്കില്‍ പിന്നെ ആരുടെ പരാജയമെന്ന് ബി ജെ പി വ്യക്തമാക്കണമെന്നും സാമ്‌ന ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ വലിയ വിജയമാണിത്. ഡല്‍ഹിയിലെ തോല്‍വിക്കു കാരണം നരേന്ദ്ര മോദിയാണെന്ന് പറഞ്ഞാല്‍ തെറ്റല്ല.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്നലെ തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇത്തവണ രാജിവെക്കാതെ അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും കെജ്രിവാളിനോട് താക്കറെ പറഞ്ഞു. ഡല്‍ഹിയിലേത് വെറുമൊരു തരംഗമല്ലെന്നും സുനാമിയാണെന്നുമാണ് സേന പറഞ്ഞത്.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നില്‍ തോറ്റുപോയതിന്റെ ക്ഷീണം ശിവസേനയ്ക്കുണ്ട്. സീറ്റ് വിഭജനം തര്‍ക്കത്തിലെത്തിയതോടെ ഇരുപാര്‍ട്ടികളും ഒറ്റയ്‌ക്കൊറ്റക്കാണ് മഹാരാഷ്ട്രയില്‍ മത്സരിച്ചത്. കൂടുതല്‍ സീറ്റുകള്‍ നേടിയ ബി ജെ പി ആകട്ടെ ശിവസേനയ്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയതുമില്ല. ഈ സാഹചര്യത്തിലാണ് ഡല്‍ഹി തിരഞ്ഞെടുപ്പിന് പിന്നാലെ ശിവസേന ബി ജെ പിക്കെതിരെ ഇത്തരമൊര് ഒളിയമ്പ് വിട്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top