Section

malabari-logo-mobile

ദില്ലി സുനാമി; മോദിയെ പരിഹസിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങളും

HIGHLIGHTS : ന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യയ്ക്ക് അകത്തുമാത്രമല്ല, അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയ്ക്ക് വേദിയൊരുക്കുന്നു.

Narindra-Modiന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യയ്ക്ക് അകത്തുമാത്രമല്ല, അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയ്ക്ക് വേദിയൊരുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അങ്ങേയറ്റം പരിഹസിച്ചുകൊണ്ടുള്ളതാണ് ഇന്നത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍.

ഇന്ത്യയുടെ തലസ്ഥാനത്ത് ‘രാഷ്ട്രീയ ഭൂകമ്പമെന്നാ’ണ് ന്യൂയോര്‍ക്ക് ടൈംസ് ഫലത്തെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിക്കുമുമ്പില്‍ മോദിയുടെ ഭരണകക്ഷി നിലംപരിശായെന്നും എല്ലാ ഉയര്‍ച്ചയ്ക്കും ഒരു വീഴ്ച്ച പ്രതീക്ഷിക്കണമെന്നും ന്യൂയോര്‍ക്ക് ടൈംസ് പരിഹസിയ്ക്കുന്നു.

sameeksha-malabarinews

ന്യൂയോര്‍ക്ക് ടൈംസില്‍ മാത്രമല്ല, ലോക മാധ്യമങ്ങളായ അല്‍ജസീറ, സി എന്‍ എന്‍, ബി ബി സി, ദി ഗാഡിയന്‍ തുടങ്ങിയവയിലൊക്കെ ഡല്‍ഹി തിരഞ്ഞെടുപ്പ് മുമ്പില്ലാത്ത വിധം ചര്‍ച്ചയായി. മോദി ഭരണത്തിന്റെ തിരിച്ചടിയാണ് ഡല്‍ഹിയിലെ വിജയമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിയ്ക്കുന്നത്.

ഈ ആഴ്ച ഡല്‍ഹിയില്‍ ഒരു ശാസ്ത്ര സത്യത്തെ കുറിച്ച് പഠിപ്പിയ്ക്കുന്നു. എല്ലാ പ്രവൃത്തിയ്ക്കും ഒരു പ്രതി പ്രവൃത്തിയുണ്ടാവും. മോദിയുടെ വ്യക്തിപ്രഭാവത്തിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പു ഫലമെന്ന് ന്യൂട്ടന്റെ തത്വത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് സി എന്‍ എന്നിന്റെ പരിഹാസം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!