ഏറെ പുതുമകളുമായി മനോജ് കെ ജയന്റെ കുക്കിലിയാര്‍

kukkuliyarവ്യത്യസ്തമായ ഭാവപ്പകര്‍ച്ചയിലേക്കും വേഷത്തിലേക്കും അനായാസം മാറാന്‍ കഴിയുന്ന നടനാണ് മനോജ് കെ ജയന്‍. അനന്തഭദ്രം, ദ്രോണ, അര്‍ദ്ധനാരി എന്നീ ചിത്രങ്ങളില്‍ മനോജ് കെ ജയന്റെ അഭിനയ പ്രാകത്ഭ്യം പ്രേക്ഷകര്‍ കണ്ടതുമാണ്.

മനോജ് കെ ജയന്‍ വ്യത്യസ്തമായ മറ്റൊരു വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘കുക്കിലിയാര്‍’. നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മാടമ്പ് കുഞ്ഞുക്കുട്ടനാണ്.

അര്‍ച്ചനാ കവിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇവരെ കൂടാതെ മധു, വിജയരാഘവന്‍, മണിയന്‍പിള്ള രാജു, സുധീഷ്, ഇന്ദ്രന്‍സ്, ഉല്ലാസ് പന്തളം, സജിത്ത് രാജ്, സീത, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

വിഷ്ണു ക്രിയേഷന്റെ ബാനറില്‍ പ്രേം ജിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് കഥയെഴുതിയിരിക്കുനതും പ്രേം ജി തന്നെ. എസ് രമേശന്‍ നായരുടെയും ശശികല മേനോന്റെയും വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു.

Share news
error: Content is protected !!
Scroll to Top