Section

malabari-logo-mobile

ഏറെ വിവാദങ്ങള്‍ക്കിടെ ലീഗിന്റെ ഉന്നതാധികാര സമിതി 8ന് ചേരും

HIGHLIGHTS : ഹരിതയും, ഇഡിയും, ചന്ദ്രികയും ചര്‍ച്ചയാകും

photo courtesy; madhyamam

കോഴിക്കോട് : ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ ഉന്നതാധികാര സമിതിയോഗം വരുന്ന എട്ടിന് മലപ്പുറത്ത് വച്ച് നടക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി ചര്‍ച്ച ചെയ്യാനുള്ള പ്രവര്‍ത്തക സമിതിയോഗം ഇതുവരെ നടന്നിട്ടില്ല.

ഈ യോഗത്തിന്റെ അജണ്ട തീരുമാനിക്കുന്നതും, യോഗത്തിലവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ട് അംഗീകരിക്കലുമാണ് പ്രധാന അജണ്ടയെന്ന് പറയുമ്പോളും ചന്ദ്രികയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം, ചന്ദ്രികയിലെ ജീവനക്കാരുടെ ശമ്പളം , ഹരിത, കുഞ്ഞാലിക്കുട്ടിയെ ഇഡി വിളിപ്പിക്കല്‍ തുടങ്ങി നിരവധി വിവാദ വിഷയങ്ങള്‍ ഉന്നതാധികാര യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

sameeksha-malabarinews

എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന നേതൃത്വത്തിലുള്ള പെണ്‍കുട്ടികള്‍ വനിതാ കമ്മീഷന് നല്‍കിയിട്ടുള്ള പരാതി പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വം ആവിശ്യപ്പെട്ടിട്ടും അവര്‍ തയ്യാറായിട്ടില്ല. ചന്ദ്രികയിലെ ജീവനക്കാരാകട്ടെ പരസ്യമായ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് അഖിലേന്ത്യ ജനറല്‍ സക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതായ വാര്‍ത്തകള്‍ വരുന്നത്. ഇതല്ലാം ചര്‍ച്ച ചെയ്യാതെ പോകാനാകില്ലെന്നു തന്നെയാണ് ഒരു വിഭാഗം പറയുന്നത്.

മലപ്പുറം ലീഗ് ഹൗസില്‍ എട്ടാം തിയ്യതി രാവിലെ പത്തരമണിക്കാണ് യോഗം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!