Section

malabari-logo-mobile

വി എസ് എസ് സിയില്‍ യന്ത്രങ്ങള്‍ ഇറക്കാന്‍ 10 ലക്ഷം ആവശ്യപ്പെട്ട് സംഘര്‍ഷം

HIGHLIGHTS : ISRO truck blocked by workers over 'Gawking Wages'

കഴക്കൂട്ടം: തുമ്പ വി എസ് എസ് സിയിലേക്കു മുംബൈയില്‍ നിന്നു കണ്ടെയ്‌നര്‍ ലോറിയില്‍ കൊണഅടുവന്ന കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ ഇറക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. നൂറോളം പേര്‍ മണിക്കൂറുകളോളം ലോറി തടഞ്ഞു.

വേളി പാലത്തിനു സമീപം ഇന്നലെയായിരുന്നു സംഭവം. വി എസ് എസ് സി അധികൃതര്‍ മുഖ്യമന്ത്രിയുടെയും തൊഴില്‍ മന്ത്രിയുടെയും സഹായം തേടിയതിനെ തുടര്‍ന്നു വന്‍ പോലീസ് സന്നാഹം എത്തി പ്രശ്‌നക്കാരെ ബലം പ്രയോഗിച്ചു നീക്കി വാഹനം കടത്തിവിട്ടു.

sameeksha-malabarinews

പൂര്‍ണമായും യന്ത്രസഹായത്തോടെ ഇറക്കേണ്ട 184 ടണ്‍ ഉപകരണങ്ങള്‍ക്കാണ് ടണ്ണിന് 2000രൂപ നിരക്കില്‍ 10 ലക്ഷം രൂപ ലോറി തടഞ്ഞവര്‍ ആവശ്യപ്പെട്ടത്. സംഭവം വിവാദമായതോടെ യന്ത്രഭാഗങ്ങള്‍ ഇറക്കാന്‍ പ്രദേശവാസികളേയും പങ്കാളികളാക്കണമെന്നായി. എന്നാല്‍ യന്ത്രസഹായത്തോടെ ചെയ്യേണ്ട കാര്യത്തിന 3 വിദഗ്ധ തൊഴിലാളികളുടെ സേവനമേ ആവശ്യമുള്ളുവെന്നും അവര്‍ എത്തിയിട്ടുണ്ടെന്നും വി എസ് എസ് സി അധികൃതര്‍ വ്യക്തമാക്കി. അതോടെ തര്‍ക്കവും ബഹളവുമായി. തുടര്‍ന്നാണ് പോലീസ് ബലം പ്രയോഗിച്ചത്. 50 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!