Section

malabari-logo-mobile

തബലയും ഓടക്കുഴല്‍ വിളികളും ഹോണ്‍ ശബ്ദമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; ട്രോളാനാരംഭിച്ച് സോഷ്യല്‍ മീഡിയ

HIGHLIGHTS : അനാവിശ്യമായി ഹോണടിച്ച് ശബ്ദശല്യം ഉണ്ടാക്കുന്നത് തടയാന്‍ പലപണിയും നോക്കി. അവസാനമിതാ ഹോണുകള്‍ സംഗീതസാന്ദ്രമാക്കി ഹോണടി സൃഷ്ടിക്കുന്ന ശബ്ദമലനീകരണം കുറ...

അനാവിശ്യമായി ഹോണടിച്ച് ശബ്ദശല്യം ഉണ്ടാക്കുന്നത് തടയാന്‍ പലപണിയും നോക്കി. അവസാനമിതാ ഹോണുകള്‍ സംഗീതസാന്ദ്രമാക്കി ഹോണടി സൃഷ്ടിക്കുന്ന ശബ്ദമലനീകരണം കുറക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

നിലവിലെ ശബ്ദങ്ങള്‍ക്ക് പകരം തബലയും പുല്ലാങ്കുഴലും പോലുള്ള സംഗീതോപകരണങ്ങളുടെ ശബ്ദം ഉണ്ടാക്കാനുള്ള ഹോണകുള്‍ക്കായി പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഇതിനെ ട്രോളാനും തുടങ്ങി. പാലിയേക്കര ടോള്‍ബൂത്തില്‍ തിരിക്കു കൂടിയാല്‍ പിന്നെ നടക്കുക തൃശ്ശൂര്‍ പൂരത്തിന്റെ മേളമുറുക്കമാകുമെന്നായിരുന്നു ഒരു ട്രോള്‍.
മറ്റൊന്ന് കാലന്‍ പരലോകത്തെത്തിയ ആളോടെ എന്ത് പറ്റിയതാണെന്ന് ചോദിക്കുമ്പോള്‍ ഒരു വളവില്‍ വെച്ച് ആരോ തബല വായിക്കുന്നത് കേട്ടു ഹോണ്‍ ആണെന്നത് പരലോകത്തെത്തിയപ്പോളാണ് മനസ്സിലായതെന്നായിരുന്നു ട്രോള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!