കുറ്റിപ്പുറം: റീബില്‍ഡ് കേരളയുടെ ഭാഗമായി തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാത പുനര്‍നിര്‍മ്മിക്കുന്നു. 229.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരിക്കുന്നത്. ജര്‍മ്മന്‍ ബാങ്കിന്റെ ധനസഹായത്തോടെ കെഎസ്ടിപി നടപ്പിലാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 3.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിക്കും. 24 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തൃശ്ശൂര്‍, മണലൂര്‍, കുന്നംകുളം, മലപ്പുറം ജില്ലയിലെ പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളിലൂടെയാണ് പാത കടന്നുപോകുക.
പദ്ധതിയുടെ ഭാഗമായി മൂന്ന് ചെറുപാലങ്ങളും, 21 കലുങ്കുകളും നിര്‍മ്മിക്കും. പ്രധാനപ്പെട്ട ജംഗഷനുകളിലും ജനവാസകേന്ദ്രങ്ങളിലും ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കും.
മുംബൈ ആസ്ഥാനമായ റെ പി ആര്‍എല്‍(ജെവി) 218.44 കോടി രൂപക്കാണ് കരാര്‍ ഏറ്റെടുത്തത്. അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണിയും കരാറുകാര്‍ നടത്തും.




