Section

malabari-logo-mobile

പി.പി.എസി.ന്റെ വിരലുകളില്‍ വിരിഞ്ഞത് നൂറു കണക്കിന് വീശല്‍ വലകള്‍

HIGHLIGHTS : ഹംസ കടവത്ത് പരപ്പനങ്ങാടി : കര വിരുതില്‍ നെയ്യുന്ന മത്സ്യബന്ധന വലകളുടെ കുടില്‍ വ്യവസായങ്ങള്‍ തീര ഗ്രാമങ്ങളില്‍ നിന്ന് പാടെ കട പുഴകിയപ്പോഴും ആധുനികതയ...

ഹംസ കടവത്ത്

പരപ്പനങ്ങാടി : കര വിരുതില്‍ നെയ്യുന്ന മത്സ്യബന്ധന വലകളുടെ കുടില്‍ വ്യവസായങ്ങള്‍ തീര ഗ്രാമങ്ങളില്‍ നിന്ന് പാടെ കട പുഴകിയപ്പോഴും ആധുനികതയുടെ വെല്ലുവിളി തടസമാകാതെ പി. പി. എസിന്റെ വിരലുകളില്‍ ഇപ്പോഴും വിശല്‍ വലകള്‍ വിരിഞ്ഞിറങ്ങുന്നു. പരമ്പരാഗത മത്സ്യ തൊഴിലാളിയായ പള്ളിച്ചിന്റെ പുരക്കല്‍ സെയ്തലവി വര്‍ഷങ്ങളായി വിശല്‍ വല നിര്‍മിതിയില്‍ സജീവമാണ്.

sameeksha-malabarinews

ഗഡ്‌സും വല നൂലുകളും ഇയ്യ കട്ടികളും ലക്ഷ്യം പിഴക്കാതെ വൃത്താകൃതിയില്‍ നെയ്ത് വിരിഞ്ഞ് പരന്നിറങ്ങുന്ന വിശല്‍വലയുടെ ഘടന ഏത് വലിപ്പത്തിലും പാകപ്പെടുത്തിയിറക്കാന്‍ സെയ്തലവിക്കാവും. നൂലിഴകളുടെ നെയ്യടുപ്പങ്ങള്‍ ഉറപ്പു വരുത്തി കൃത്യതയുടെയും സൂക്ഷ്മതയുടെയും പൊരുത്തങ്ങള്‍ തെറ്റാതെ സെയ്തലവിയുടെ കൈ വേഗതയും എഞ്ചിനിയറിങ്ങ് പാടവവും യന്ത്രവത്കൃത വല ഉത്പ്പന്നങ്ങള്‍ പോലും ഒരു പക്ഷെപിറകിലായി പോകും , വലയില്‍ കുടുങ്ങുന്ന മത്സ്യങ്ങള്‍ പിടഞ്ഞു പുറത്തു പോകാതിരിക്കാന്‍ കണ്ണികള്‍ പരസ്പരം ആദ്യാവസാനം സമം ചേര്‍ത്തുള്ള കണ്ണിയടുപ്പം തികച്ചും കലാപരമാണ്.

കരയില്‍ നിന്ന് കടലിലേക്കും പാലങ്ങളുടെ മുകളില്‍ നിന്ന്ഏറെ താഴേക്കും വീശിയെറിഞ്ഞ് മീന്‍ പിടിക്കുന്ന വലകളാണ് ഇദ്ദേഹം കൈ കൊണ്ട് നെയ്തുണ്ടാക്കുന്നത്. ഇതിനകം നൂറു കണക്കിന് വലകള്‍ നെയ്ത് ഷോപ്പുകള്‍ വഴിയും ആവശ്യക്കാര്‍ക് നേരിട്ടും വില്പന നടത്തിയ ഇദ്ധേഹത്തിന്റെ ജീവിത സാഹചര്യം വാടക വീട്ടിലെ ഇല്ലായ്മകളുടെ നടുകടലില്‍ അത്യന്തം പ്രയാസകരമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!