Section

malabari-logo-mobile

താനൂര്‍ ബോട്ടപകടത്തില്‍ 11 പേര്‍ മരണപ്പെട്ട കുന്നുമ്മല്‍ കുടുംബത്തിന് 2 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി മുസ്ലിം ലീഗ്

HIGHLIGHTS : Muslim League has built 2 houses for the Kunummal family, where 11 people died in the Tanur boat accident

മലപ്പുറം: താനൂര്‍ തൂവല്‍ തീരത്തുണ്ടായ ബോട്ടപകടത്തില്‍ ഒരു കുടുംബത്തില്‍ നിന്നും 11 പേര്‍ മരണപ്പെട്ട പരപ്പനങ്ങാടിയിലെ കുന്നുമ്മല്‍ കുടുംബത്തിന് രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി മുസ്ലിം ലീഗ്.
കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യയും 4 മക്കളും സഹോദരന്‍ സിറാജിന്റെ ഭാര്യയും 3 മക്കളും മറ്റൊരു സഹോദരന്‍ ജാബറിന്റെ ഭാര്യയും ഒരു മകനുമാണ് ഒരേ കുടുംബത്തിന്നു് നഷ്ടമായത്.

താമസ യോഗ്യമായ വീട് ഇല്ലാത്ത സൈതലവിക്കും സിറാജിനും വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രക്യാപിച്ചിരുന്നു.
സൈതലവിക്ക് വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയുടെ സാന്നിദ്ധ്യത്തില്‍ സൈതലവിക്ക് നല്‍കി
ചടങ്ങില്‍ ഭവന നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് വൈ: പ്രസിഡണ്ട് കെ.എസ്.സൈതലവി,
മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ്,
ഭവന നിര്‍മ്മാണ കമ്മറ്റി അംഗങ്ങളായ അങ്ങമ്മന്‍കുഞ്ഞിമോന്‍, പി.പി.മുഹമ്മദലി, എ.പി.ഇബ്രാഹിം, റസാക് ചേക്കാലി, എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!