Section

malabari-logo-mobile

ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ സി പി ഐ എമ്മിലേക്ക് ; സ്വീകരിച്ച് എംവി ഗോവിന്ദന്‍

HIGHLIGHTS : BJP's former state secretary AK Nazir to CPM; Accepted by MV Govindan

ബിജെപി മെഡിക്കല്‍ കോളേജ് കോഴയിലെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗമായിരുന്ന മുന്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എകെജി സെന്ററില്‍ എത്തിയ എ കെ നസീറിനെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ ശേഷം ബിജെപി പൂര്‍ണമായി അവഗണിച്ചെന്ന് എ കെ നസീര്‍ പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കോളേജിന് കൂടുതല്‍ സീറ്റുകള്‍ വാങ്ങി നല്‍കാമെന്ന പേരില്‍ ബിജെപി നേതാക്കള്‍ കോടികള്‍ കോഴ വാങ്ങി എന്നായിരുന്നു ആരോപണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, വി വി രാജേഷ്, ആര്‍ എസ് വിനോദ് തുടങ്ങിയവര്‍ ആയിരുന്നു ആരോപണ വിധേയര്‍. കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് കെ പി ശ്രീശന്‍ എ കെ നസീര്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തി കേന്ദ്ര നേതൃത്വത്തിനയച്ചതുള്‍പ്പെടെ വലിയ വിവാദമായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നു.

sameeksha-malabarinews

റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം തുടര്‍ച്ചയായ അവഗണന നേരിട്ട് എ കെ നസീര്‍ മൂന്നുവര്‍ഷം മുമ്പാണ് ബിജെപി വിട്ടത്. എകെജി സെന്ററില്‍ എത്തി ഗോവിന്ദന്‍ മാഷുമായി കൂടിക്കാഴ്ച ശേഷം സിപിഎമ്മുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. 30 വര്‍ഷത്തോളം ബിജെപി അംഗമായിരുന്നു എ കെ നസീര്‍. ബിജെപി സംസ്ഥാന സെക്രട്ടറി, ന്യൂനപക്ഷ മൂര്‍ച്ച ദേശീയ നേതാവ് ചാനല്‍ ചര്‍ച്ചകളിലെ ബിജെപിയുടെ മുഖം എന്നീ നിലകളിലെല്ലാം സജീവമായിരുന്നു എ കെ നസീര്‍. എകെജി സെന്ററിലെത്തിയ എ കെ നസീറിനെ എംപി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!