സ്ത്രീ-നിയമം-സമൂഹം നിയമബോധവത്കരണ ക്ലാസ്

പരപ്പനങ്ങാടി : നവജീവന്‍ വായനശാലയുടെ വനിതവേദി, ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ (AILU) പരപ്പനങ്ങാടി വനിത സബ് കമ്മറ്റി, കുടുംബശ്രീ പരപ്പനങ്ങാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി നഗരസഭ ഓഡിറ്റോറിയത്തില്‍ വെച്ച് സ്ത്രീ-നിയമം-സമൂഹം എന്ന വിഷയത്തെ ആസ്പദമാക്കി നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.പരപ്പനങ്ങാടി കോടതിയിലെ പ്രമുഖ അഭിഭാഷകരായ പി.പി ബഷീര്‍,ഒ.കൃപാലിനി എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ഷഹര്‍ബാനു അവര്‍കള്‍ നിര്‍വ്വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുഹ്‌റാബി പി.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മുഹ്‌സിന കെ.പി, കൗണ്‍സിലര്‍ ബേബി അച്യുതന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.വിവിധ ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ ചടങ്ങില്‍ സന്നിഹിതരായി. AlLU വനിതവിഭാഗം പരപ്പനങ്ങാടി കണ്‍വീനര്‍ അഡ്വ.ഷബ്രേസ് അന്‍വര്‍ സ്വാഗതവും വനിതവേദി പ്രസിഡണ്ട് കെ.ശീതള നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top